മ്യാവുവിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

നടനും, സംവിധായകനുമായ സൗബിന്‍ സാഹിറിനെ നായകനാക്കി ലാൽ ജോസ് സംവിധാന൦ ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് "മ്യാവു".. ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 25ന് പ്രദർശനത്തിന് എത്തും. സിനിമയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ പൂച്ചയ്ക്കും റോള്‍ ഉണ്ട്. അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് മ്യാവുവിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മംമ്ത മോഹൻദാസ് ആണ് ചിത്രത്തിലെ നായിക. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് നഗരത്തിന്റെ പകിട്ടില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ കഥയാണ്. . തികച്ചും റിയലിസ്റ്റിക്കായ നര്‍മ്മത്തിലൂടെ കുടുംബ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്.