അപ്പാനി ശരത്ത് അരുൺ കുമാർ ചിത്രം "ഇന്നലെകൾ" ആദ്യ പോസ്റ്റർ പുറത്തിറങ്ങി
Thu, 28 Oct 2021

വിനേഷ് ദേവസ്യ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "ഇന്നലെകൾ". സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അപ്പാനി ശരത്ത്,അരുൺ കുമാർ, ജയേഷ് ജനാർദ്ദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമയുടെ ചിത്രീകരണം ഈ മാസം 31 ന് വയനാട്ടിൽ ആരംഭിക്കും.
എഡിറ്റിംഗ് & വി എഫ് എക്സ് മനു ശങ്കർ നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈനർ രാജി ആർ മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജീഷ് പിള്ള. സംഗീതം ജയകാർത്തി. സെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽഹമീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവഹിക്കുന്നു.
From around the web
Special News
Trending Videos