' കാത്തുവെക്കലാം രണ്ട് കാതല്‍' ഫസ്റ്റ് ലുക് പോസ്റ്റർ നാളെ പുറത്തിറങ്ങും

' കാത്തുവെക്കലാം രണ്ട് കാതല്‍' ഫസ്റ്റ് ലുക് പോസ്റ്റർ നാളെ പുറത്തിറങ്ങും

 
54

വിജയ് സേതുപതിയും നയന്‍താരയും സാമന്തയും പ്രധാന താരങ്ങളായി എത്തുന്ന വിഘ്‌നേശ് ശിവൻ ചിത്രമാണ് ' കാത്തുവെക്കലാം രണ്ട് കാതല്‍'. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വിജയ് സേതുപതിയും നയന്‍താരയും വീണ്ടും വിഗ്‌നേഷ് ശിവൻറെ സിത്രത്തിൽ ഒന്നിക്കുമ്പോൾ ഇത്തവണ സാമന്ത കൂടി എത്തുന്നു എന്നതാണ് പ്രത്യേകത.

'നാനും റൗഡി താന്‍' എന്ന ചിത്രത്തിലാണ് നയന്‍സും വിജെഎസും ആദ്യം ജോഡികളായി എത്തിയത്. ചിത്രം വലിയ വിജയം ആണ് നേടിയത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതിലെ പാട്ടുകളു൦ ഏറെ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് ആയിരുന്നു സംഗീതം ഒരുക്കിയത്. ഇമയ്ക്ക് ഞൊടികള്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. വിജയ് കാർത്തിക് കണ്ണനും എ. ശ്രീകർ പ്രസാദും യഥാക്രമം ഛായാഗ്രാഹകനും എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. വിഘ്നേഷ് ശിവനും ലളിത് കുമാറൂ൦ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

From around the web

Special News
Trending Videos