മോഹൻലാൽ നായകനായി പൃഥ്വിരാജ് ഒരുക്കുന്ന ‘ബ്രോ ഡാഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 

മോഹൻലാൽ നായകനായി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 
ുിപുസ,സ,,
 

സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുന്നതിന് മുൻപായി മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് മറ്റൊരു സിനിമ ഒരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റഎ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്.

ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ഡ്രാമയാണ് ‘ബ്രോ ഡാഡി’യെന്ന് പൃഥ്വി സോഷ്യൽ മീഡിയയിൽ കുറിച്ചു. പുതുമുഖങ്ങളായ ശ്രീജിത്ത് എൻ, ബിപിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ രചിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

From around the web

Special News
Trending Videos