ആദ്യ ദിനം മികച്ച പ്രതികരണം നേടി ഡോക്ടർ
Sun, 10 Oct 2021

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. കൊലമാവ് കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഇന്നലെ തീയറ്ററിൽ പ്രദർശനത്തിന് എത്തി. ആദ്യ ദിനം മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്.
ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച് കെജെആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഹീറോ ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം. കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ എന്നിവരാണ് ഹീറോയിലെ മറ്റ് താരങ്ങള്‍. നിലവിലെ കണക്കനുസരിച്ച്, ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെജെആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്.
From around the web
Special News
Trending Videos