ദുരൂഹതയും ത്രില്ലും നിറച്ച് കോൾഡ് കേസ് ട്രെയ്‌ലർ പുറത്ത്

 

ദുരൂഹതയും ത്രില്ലും നിറച്ച് കോൾഡ് കേസ് ട്രെയ്‌ലർ പുറത്ത്

 
നിുലവപുര,സക
 

പൃഥ്വിരാജും അതിഥി ബാലനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലർ കോൾഡ് കേസിന്റെ ട്രൈലെർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്, ആൻറ്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹൊററും ഇൻവെസ്റ്റിഗേഷനും മികച്ച രീതിയിൽ ഒന്നിക്കുന്ന ത്രില്ലറാണിത്. ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ആറാമത്തെ മലയാളം ഡയറക്റ്റ് ടു സർവീസ് ഓഫറിംഗാണ് ഗോൾഡ് കേസ്.

 

From around the web

Special News
Trending Videos