ബിഗ് ബോസ് മൂന്നാം സീസൺ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകർ

ബിഗ് ബോസ് മൂന്നാം സീസൺ വിജയി ഉണ്ടാകുമെന്നും അവരെ തിരഞ്ഞെടുക്കുക പ്രേക്ഷകരായിരിക്കുമെന്നും ഔദ്യോഗിക വിശദീകരണം. ഹോട്ട് സ്റ്റാർ ആപ്പിലൂടെയാവും പ്രേക്ഷകർക്ക് വിജയിയെ തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുക. തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥിക്കു വേണ്ടി വോട്ട് രേഖപ്പെടുത്താം. ഇതിനായി മെയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 11 മണി വരെ നിശ്ചിത ഫോർമാറ്റിൽ വോട്ട് രേഖപ്പെടുത്താം.
മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് തുടങ്ങിയവരാണ് ഏറ്റവും ഒടുവിൽ ബിഗ് ബോസ് ഹൗസിൽ ശേഷിച്ച മത്സരാർത്ഥികൾ. 2021 ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായിട്ടാണ് ഷോയുടെ തുടക്കം. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് രണ്ടാം സീസണും കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് നിർത്തി വച്ചിരുന്നു. അന്ന് വിജയിയെ പ്രഖ്യാപിച്ചില്ല.