ലിറിക്കൽ വീഡിയോ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലർ "പാമ്പാടും ചോലൈ"

ലിറിക്കൽ വീഡിയോ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലർ "പാമ്പാടും ചോലൈ"

 
52

ആൽഫ ഓഷ്യൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സായ് വെങ്കിടേഷ് നിർമ്മിച്ച്  രംഗ ബുവനേശ്വർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'പാമ്പാടും ചോലൈ'.ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ സിനിമയിലെ  ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പോസ്റ്റർ പുറത്തിറങ്ങി. 

പുതുമുഖങ്ങൾക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മുൻപ് പുറത്തു വിട്ടിരുന്നു. ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചിരിക്കുകയാണ് ടൈറ്റിൽ പോസ്റ്റർ. ഒരു ക്രൈം ത്രില്ലെർ ഗണത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം.ടിയാണ്. ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് രമേഷ്.ജി. തീയേറ്റർ പ്ലേ ആണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.

എഡിറ്റിങ്- സിയാൻ ശ്രീകാന്ത്, സംഗീതം- അൻവർ ഖാൻ താരിഖ്, ആക്ഷൻ- സുപ്രീം സുന്ദർ, കൊറിയോഗ്രാഫി- ക്രിഷ്, കലാസംവിധാനം- മനു എസ് പോൾ, പ്രോജക്ട് ഡിസൈനർ- കമ്പം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, പി.ആർഒ- പി.ശിവപ്രസാദ് & എ.ജോൺ, സ്റ്റിൽസ്- പ്രഭിൽ & മെഹ്താരാജ് ഡിജിക്സ് മൂവീസ്, ഡിസൈൻ- സൈൻ മാർട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

From around the web

Special News
Trending Videos