സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരുമിക്കുന്ന ചിത്രം- ‘പാപ്പൻ’

 

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരുമിക്കുന്ന ചിത്രം- പാപ്പൻ

 
പകരപരതച

സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പൻ. തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ‘പാപ്പന്റെ ലോകത്തിലേക്ക് ഒരു നോട്ടം’ എന്ന കുറിപ്പോടെ സുരേഷ് ഗോപി ചിത്രത്തിലെ സ്റ്റിൽ പങ്കുവെച്ചു. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷ് ഗോപിയും നിൽക്കുന്നതാണ് ചിത്രം. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന എബ്രഹാം മാത്യൂവായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം തൂടിയാണിത്.

From around the web

Special News
Trending Videos