അക്വേറിയം സിനിമയുടെ റിലീസിന് സ്‌റ്റേ

 

അക്വേറിയം സിനിമയുടെ റിലീസിന് സ്‌റ്റേ

 
അക്വേറിയം സിനിമയുടെ റിലീസിന് സ്‌റ്റേ
 

കന്യാസ്ത്രീകളുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അക്വേറിയത്തിന്റെ ഒടിടി റിലീസ് തടഞ്ഞ് ഹൈക്കോടതി. ദേശീയ പുരസ്‌കാര ജേതാവായ ദീപേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അക്വേറിയം. മെയ് 14നാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ അക്വേറിയം റിലീസ് ചെയ്യാനിരുന്നത്. ഹണി റോസ്, ശാരി, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കന്യാസ്ത്രീകളെ അപമാനിക്കുന്ന ചിത്രമാണ് അക്വേറിയം എന്നാണ് കന്യാസ്ത്രീകളുടെ സംഘടന നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരിലായിരുന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് സെൻസർ ബോർഡ് ട്രിബ്യൂണലിന്റെ നിർദേശ പ്രകാരം പേര് മാറ്റുകയായിരുന്നു. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരിച്ച ഏക ഇന്ത്യൻ സിനിമയാണ് അക്വേറിയം.

From around the web

Special News
Trending Videos