‘’അങ്ങനെ എന്റെ അവകാശമായ റേഷനും കിറ്റും കിട്ടി’’– മണികണ്ഠൻ ആചാരി
Mon, 7 Jun 2021

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരം മണികണ്ഠൻ ആചാരി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’, എന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്.
റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇങ്ങനെ കുറിച്ചത്. പുതിയ വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവായിട്ടേ ഉള്ളൂ എന്നാണ് താരം പോസ്റ്റിനു പിന്നാലെയെത്തിയ ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. മലയാളത്തിനുപുറമെ തമിഴിലും മണികണ്ഠൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
From around the web
Special News
Trending Videos