സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും- ഷമ്മി തിലകൻ

പിതൃദിനത്തിൽ തിലകന്റെ ഓർമ്മകൾ പങ്കുവെച്ച് മകനും നടനുമായ ഷമ്മി തിലകൻ. സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും എന്ന് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ പിതൃദിനത്തിൽ തനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തവും ഷമ്മി തിലകൻ പങ്കുവെച്ചു.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്....
സൂര്യനേപോൽ തഴുകി ഉറക്കമുണർത്തിയിരുന്നൊന്നുമില്ല, കിലുകിൽ പമ്പരം പോലെ തിരിഞ്ഞുകൊണ്ടിരുന്ന കുഞ്ഞുമനസ്സറിയാതെ മയങ്ങൂ.. വാവാവോ എന്ന് ചാഞ്ചക്കം പാടിത്തന്നിട്ടുമില്ല. എന്നിട്ടും അച്ഛനെയായിരുന്നെനിക്കിഷ്ടം. സൂപ്പർഹീറോ തന്നെയായിരുന്നു അച്ഛൻ എനിക്കെന്നും. ഈ പിതൃദിനത്തിൽ എനിക്ക് അച്ഛനോട് ജീവിതത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ അസുലഭ മുഹൂർത്തമാണ് പങ്കുവെയ്ക്കാനുള്ളത്. എന്റെ മകനോട് എനിക്ക് അസൂയ തോന്നിയ നിമിഷം.