മുതിര്‍ന്ന ബോളിവുഡ് താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍
Sun, 6 Jun 2021

മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 98 വയസാണ് പ്രായം.
ഇന്ത്യന്‍ സിനിമയിലേയും ലോക സിനിമയിലേയും മികച്ച നടന്‍മാരില്‍ ഒരാളാണ് ദിലീപ് കുമാര്‍. ഏറ്റവും കൂടുതല്‍ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടിയ നടനാണ് അദ്ദേഹം. ദി ഫ്സ്റ്റ് ഖാന്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ ശ്രദ്ധേയനാവുന്നത്. 1991ല്‍ അദ്ദേഹത്തിന് രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു. പിന്നീട് 1994ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചു. 2015ലാണ് അദ്ദേഹത്തിന് പദ്മവിഭൂഷന്‍ ലഭിക്കുന്നത്.
From around the web
Special News
Trending Videos