ശാന്തിവിള ദിനേശിനെതിരെ സെല്‍മ ജോര്‍ജ് പരാതി നല്‍കി

സംവിധായകന്‍ കെ ജി ജോര്‍ജിനെതിരെ തെറ്റായ പ്രചാരണം നടത്തിയ സിനിമാപ്രവര്‍ത്തകന്‍ ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കെ ജി ജോര്‍ജിന്‍റെ ഭാര്യ സെല്‍മ ജോര്‍ജ്. സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ ഓര്‍മ നഷ്ടപ്പെട്ടുവെന്നും വീട്ടുകാര്‍ വൃദ്ധസദനത്തില്‍ കൊണ്ടുവിട്ടുവെന്നും ശാന്തിവിള ദിനേശ് തന്‍റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞതിന് പിന്നാലെയാണ് നടപടി.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും കെജി ജോര്‍ജിന്‍റെ ഭാര്യ സെല്‍മ ജോര്‍ജ് പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കെതിരെയുള്ള മാനസികപീഡനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയില്‍ ശാന്തിവിള ദിനേശിനോട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ വിശദീകരണം തേടിയിട്ടുണ്ട്. മുമ്പ് വ്യാജപ്രചാരണം നടത്തിയതിന് സംവിധായകന്‍ ബൈജു കൊട്ടാരക്കരക്കെതിരെയും കെ ജി ജോര്‍ജിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.