ഇത്തവണത്തെ ബജറ്റിൽ കലാകാരന്‍മാര്‍ക്ക് വേണ്ടി ഒന്നും കണ്ടില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍

 

ഇത്തവണത്തെ ബജറ്റിൽ കലാകാരന്‍മാര്‍ക്ക് വേണ്ടി ഒന്നും കണ്ടില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍

 
രര
 

പുതിയ സര്‍ക്കാരിന്റെ ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലയെ അവഗണിച്ചതില്‍ പ്രതികരണമറിയിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ‘ഐസക്ക് സാറിന്റെ ബജറ്റില്‍ കുറച്ചൊക്കെ നീക്കിവെച്ചിട്ടുണ്ട് കലാകാരന്‍മാര്‍ക്ക് വേണ്ടി. പക്ഷെ അതിന്റെ തുടര്‍ച്ചയായ ഒരു ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. അതില്‍ പ്രത്യേകിച്ച് കലാകാരന്‍മാര്‍ക്ക് വേണ്ടി ഒന്നും കണ്ടില്ലെന്ന്സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.

പക്ഷെ പല ഭാഗങ്ങളില്‍ നിന്നും കലാകാരന്‍മാര്‍ക്ക് വേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന സമ്മര്‍ദ്ദം പോകുന്നുണ്ട് സര്‍ക്കാരിലേക്ക്. നമുക്ക് കഴിയുന്നത് പോലെ എല്ലാവര്‍ക്കും അവര്‍ക്ക് വേണ്ടി ചെയ്യാം. കഴിഞ്ഞ ഒരു നാല് വര്‍ഷമായി സ്റ്റേജ് കലാരാന്‍മാര്‍ പട്ടിണിയാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ കൊടുക്കുന്നത് പോര. ഇതിലും കൂടുതല്‍ കൊടുക്കാന്‍ സര്‍ക്കാരിനോട് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്നുകൊണ്ട് ആവശ്യപ്പെടാംമെന്നുംസന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.

From around the web

Special News
Trending Videos