സീതയായി കരീനയെ പരിഗണിച്ചതിനെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍‍

 

സീതയായി കരീനയെ പരിഗണിച്ചതിനെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍‍

 
FG
 

സീത ദ ഇന്‍കാര്‍നേഷന്‍ എന്ന സിനിമയില്‍ കരീന കപൂറിനെ നായികയായി പരിഗണിച്ചതിനെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍‍. സെയ്ഫ് അലി ഖാന്റെ ഭാര്യയും തൈമുര്‍ അലി ഖാന്റെ അമ്മയുമായ കരീന സീതയുടെ വേഷം ചെയ്യാൻ അർഹയല്ലെന്നും ഹിന്ദു നടി മതിയെന്നുമാണ് ട്വിറ്ററില്‍ സംഘപരിവാര്‍ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ബോയ്കോട്ട് കരീന കപൂര്‍ ഖാന്‍ (#Boycottkareenakapoorkhan) എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്.

രാമായണം ആസ്പദമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സീത ദ ഇന്‍കാര്‍നേഷന്‍'. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ കരീനക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. സീതയാവാന്‍ യോഗ്യത നടി കങ്കണ റണാവത്തിനാണെന്നാണ് ചിലരുടെ വാദം. ചിലര്‍ യാമി ഗൌതം സീതയാകണമെന്നാണ് അഭിപ്രായപ്പെടുന്നത്.

From around the web

Special News
Trending Videos