കൊവിഡ് സാഹചര്യം തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ ഞാൻ ദാരിദ്ര്യത്തിലാവാന്‍ സാധ്യതയുണ്ടെന്ന് സലീം കുമാര്‍

 

കൊവിഡ് സാഹചര്യം തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ ഞാൻ ദാരിദ്ര്യത്തിലാവാന്‍ സാധ്യതയുണ്ടെന്ന് സലീം കുമാര്‍

 
കക,രതചദജച
 

കൊവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ടെന്നും സാധാരണക്കാരുടെ കാര്യം കൊവിഡാനന്തരം ഭീകരമാവുമെന്നും നടന്‍ സലീം കുമാര്‍. എന്തൊക്കെ ഉദ്യോഗങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നതെന്നും ശരിക്കും മഹാമാരി കാലം ഇനിയാണ് വരാന്‍ പോകുന്നതെന്നും സലീം കുമാര്‍ പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഇനിയങ്ങോട്ട് അനിശ്ചിതത്ത്വം തന്നെ ആയിരിക്കും. നമ്മള്‍ ശരിക്കും മരിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി ഒന്നിനും നമ്മളെ ആവശ്യമില്ല. വീട്ടില്‍ ഇരുന്നാല്‍ എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്യാം. പുറത്തേക്ക് യാത്ര ചെയ്യേണ്ട. വേറൊരു മനുഷ്യനേയും കാണേണ്ട. ഇങ്ങനെ ഒക്കെയാകുമ്പോള്‍ ചുറ്റിലുമുള്ള എത്ര പേരുടെ ജീവിത മാര്‍ഗങ്ങളാണ് അടഞ്ഞ് പോകുന്നത്. ശരിക്കും മഹാമാരി കാലം ഇനിയാണ് വരാന്‍ പോകുന്നത്- സലീം കുമാര്‍ പറഞ്ഞു.

From around the web

Special News
Trending Videos