പരിശ്രമിച്ചുകൊണ്ടിരിക്കുന്നയാളെ തോൽപ്പിക്കുക പ്രയാസമാണ്, ജയസൂര്യയുടെ ചിത്രം പങ്കുവെച്ച് രഞ്ജിത്ത് ശങ്കർ

 

പരിശ്രമിച്ചുകൊണ്ടിരിക്കുന്നയാളെ തോൽപ്പിക്കുക പ്രയാസമാണ്, ജയസൂര്യയുടെ ചിത്രം പങ്കുവെച്ച് രഞ്ജിത്ത് ശങ്കർ

 
ഹബകഹഗതദഗചട
 

ജയസൂര്യയുടെ ഒരു പഴയ കാല ലൊക്കേഷൻ ചിത്രം പങ്കുവെച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. “ഒരിക്കലും പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോൽപ്പിക്കുക പ്രയാസമാണ്’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ശങ്കർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു തുടങ്ങിയ ജയസൂര്യയുടെ വളർച്ചയാണ് രഞ്ജിത്ത് ശങ്കർ അടയാളപ്പെടുത്തിയത്. അഞ്ചരകല്യാണം എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് രഞ്ജിത്ത് ശങ്കർ പങ്കുവെച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ ഒന്നിച്ച രഞ്ജിത്ത് ശങ്കറും ജയസൂര്യയും മലയാള സിനമയ്ക്ക് നിരവധി നല്ല ചിത്രങ്ങളാണ് സമ്മാനിച്ചത്.

From around the web

Special News
Trending Videos