കീര്‍ത്തി സുരേഷിന്റെ ‘ഗുണ്ട് ലക്ക് സഖി’ തിയറ്റര്‍ റിലീസ് തന്നെയെന്ന് നിര്‍മ്മാതാക്കള്‍

കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ഗുണ്ട് ലക്ക് സഖിയുടെ റിലീസ് തിയറ്ററില്‍ തന്നെയെന്ന് നിര്‍മ്മതാക്കള്‍ അറിയിച്ചു. ‘ഞങ്ങള്‍ നേരിട്ട് ഒടിടി റിലീസിന് പോവുകയാണെന്ന് മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ദയവ് ചെയ്ത് ആ വാര്‍ത്ത പിന്‍വലിക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതൊന്നും സത്യമല്ല. ഔദ്യോഗികമായ പ്രഖ്യാപനം ഞങ്ങള്‍ നേരിട്ട് നടത്തുന്നതായിരിക്കുമെന്ന് നിര്‍മ്മാതാവ് സുധീര്‍ ചന്ദ്ര പറഞ്ഞു.
ചിത്രത്തില്‍ കീര്‍ത്തി സുരേഷ് തെലങ്കാനയിലെ ഒരു ഗ്രാമത്തിലെ ഗണ്‍ ഷൂട്ടറിന്റെ വേഷമാണ് ചെയ്യുന്നത്. ആദി പിനിസെട്ടി, ജഗപതി ബാബു എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. നാഗേഷ് കുകുനൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. ആദിയാണ് ചിത്രത്തില്‍ കീര്‍ത്തിയുടെ നായകന്‍. ജഗപതി ബാബു കീര്‍ത്തി സുരേഷിന്റെ കോച്ചിന്റെ വേഷമാണ് ചെയ്യുന്നത്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം തീര്‍ച്ചയായും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.