സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ടെന്ന് പ്രയാമണി
Sun, 13 Jun 2021

സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് ബബിളിന്റെ ഫാമിലി മാൻ ഇന്റർവ്യൂവിൽ നടി പ്രിയാമണി. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ആന്റിയേപ്പോലെ ഇരിക്കുന്നുവെന്ന് കമന്റുകൾ വരാറുണ്ടെന്നും ചിലപ്പോൾ താൻ കറുത്തിരിക്കുന്നുവെന്ന് പറയാറുണ്ടെന്നും പ്രിയാ മണി പറയുന്നു.
കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളതെന്നും കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നും താരം പറഞ്ഞു. ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാഗത്തിൽ പ്രിയാമണിയുടെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുചിത്ര എന്ന കഥാപാത്രമാണ് ഇതിൽ പ്രിയാമണി അവതരിപ്പിച്ചിരിക്കുന്നത്.
From around the web
Special News
Trending Videos