മോദിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തിൽ പ്രതികരിച്ച് പ്രകാശ് രാജ്

 

മോദിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തിൽ പ്രതികരിച്ച് പ്രകാശ് രാജ്

 
8
 

ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്സിൻ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അവസാനം രാജു ജെന്റില്‍മാനായെന്ന് താരം ട്വിറ്ററിൽ കുറിച്ചു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഈ സുപ്രധാനമായ തീരുമാനം അറിയിച്ചത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഉള്‍പ്പെടെ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.  മുൻപ് മോദി പ്രസംഗത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയ സമയത്തും പ്രകാശ് രാജ് പരിഹാസ രൂപേണ പ്രതികരിച്ചിരുന്നു.

From around the web

Special News
Trending Videos