കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ കൊവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. എസ്. രമേശന്‍ നായരുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും ജോലിചെയ്തു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം, രംഗം എന്നീ ചലച്ചിത്രങ്ങളിലുടെയാണ് രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്. സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും എഴുതിയിട്ടുണ്ട്.