'പേരന്‍പ്' സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം; നായകനാകാൻ നിവിൻ പോളി

'പേരന്‍പ്' സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം; നായകനാകാൻ നിവിൻ പോളി

 
51

സംവിധാനം ചെയ്‍ത നാല് സിനിമകളിലൂടെ ഭാഷാഭേദമന്യെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് റാം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'പേരന്‍പ്' ആണ് റാം അവസാനം സംവിധാനം ചെയ്‍ത ചിത്രം. പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. അഞ്ജലിയാണ് ചിത്രത്തില്‍ നായികയാകുന്നത്. സൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വി ഹൗസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രമായിരുന്നു പേരന്‍പ്. റോട്ടന്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍, ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം കൂടിയായിരുന്നു പേരന്‍പ്. 

From around the web

Special News
Trending Videos