അങ്കമാലി ഡയറീസിലെ പെപ്പെ വിവാഹിതനായി

അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആന്‍റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ്. സ്കൂൾകാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ. അങ്കമാലിയിൽ വച്ചായിരുന്നു വിവാഹം.
സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ' അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രത്തിന് സ്വീകാര്യത ലഭിച്ചു. പെപ്പെ എന്ന പേരിലാണ് ആന്‍റണി വർഗീസ് അറിയപ്പെടുന്നത്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ആന്‍റണി വർഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം റിലീസിന് തയാറെടുക്കുകയാണ്.