സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പാർവതി തിരുവോത്ത്

മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഇത് ആദ്യത്തേത് അല്ല, അവസാനത്തേത് ആകുകയുമില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വിദ്വേഷവും പൊതുവിടത്തിൽ എന്നെ വേർപെടുത്തിയതിലുള്ള സന്തോഷവും ഞാൻ ആരാണെന്നു കാണിക്കുന്നതിനേക്കാൾ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് തുറന്നുകാണിക്കുന്നതെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറാൻ ഞാനൊരിക്കലും ലജ്ജിക്കാറില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ ധാരണകളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും' - പാർവതി കുറിച്ചു. നേരത്തെ, പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ മാപ്പ് പറഞ്ഞ് വിശദീകരണവുമായി പാർവതി രംഗത്തെത്തിയിരുന്നു.