‘നോ വേ ഔട്ട് ‘ പുതിയ പോസ്റ്റർ പുറത്തിറങ്ങി
Fri, 28 Jan 2022

നവാഗതനായ നിധിന്‍ ദേവീദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട് ‘ എന്ന സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. . രമേഷ് പിഷാരടിയാണ് ചിത്രത്തിലെ നായകൻ. ബേസില്‍ ജോസഫ്, രവീണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റിമോഷ് എം.എസ് ചിത്രം നിര്‍മ്മിക്കുന്നു. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമേഷ് പിഷാരടി അറിയിച്ചത്“ഈ ഉത്രാട ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ. നവാഗതനായ ‘നിധിന്‍’ സംവിധാനം ചെയ്യുന്ന ‘നോ വേ ഔട്ട് ‘എന്ന ചിത്രത്തില്‍ ഞാന്‍ നായകനാവുന്നു. ചിത്രീകരണം ഇന്ന് ആരംഭിച്ചു. നിര്‍മാണം: ‘റിമൊ എന്റര്‍ടെയ്ന്‍മെന്റ്‌സ്’ -രമേഷ് പിഷാരടി കുറിച്ചിരിക്കുന്നു.
From around the web
Special News
Trending Videos