ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന്‍ നൽകുമെന്ന് എന്‍ എം ബാദുഷ

 

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന്‍ നൽകുമെന്ന് എന്‍ എം ബാദുഷ

 
ല
 

നിര്‍മ്മാണം പാതിവഴിയിലെത്തിയ തങ്ങളുടെ സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന്‍ നൽകുമെന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ. തന്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം...

സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എന്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണ്.

എല്ലാവരും വാക്സിനേഷനെടുത്താൽ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന നൽകാനുമാകും. ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവിൽ പാതി വഴിയിൽ നിലച്ചത്.

From around the web

Special News
Trending Videos