ആകാശത്തിന് താഴെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആകാശത്തിന് താഴെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
48

നവാഗത സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത്, അമ്മ ഫിലിംസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം - ആകാശത്തിനു താഴെയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. സമകാലിക സംഭവങ്ങളിലൂന്നി നിന്നു കൊണ്ടുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

സ്‍ത്രീപക്ഷ സിനിമയായിട്ടാണ് ആകാശത്തിനു താഴെ എത്തുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രദീപ് മണ്ടൂരാണ്. ചിത്രത്തില്‍ സിജി പ്രദീപ് നായികാ വേഷത്തിലെത്തുന്നു. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം നാടകരംഗത്തെ പ്രമുഖരും വേഷമിടുന്നു. ജനുവരി ഒന്ന് മുതല്‍ തൃശൂര്‍ പൂമലയിലും പരിസരത്തുമായി ആകാശത്തിന് താഴെ ചിത്രീകരണം തുടങ്ങും.

From around the web

Special News
Trending Videos