ഫൗണ്ട് ഫൂട്ടേജ് ചിത്രം ‘വഴിയെ’യുടെ പുതിയ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്

ഫൗണ്ട് ഫൂട്ടേജ് ചിത്രം ‘വഴിയെ’യുടെ പുതിയ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്

 
56

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍സ് പുറത്തിറക്കി. സംവിധായകൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമയുടെ ഛായാഗ്രാഹകനായ മിഥുൻ ഇരവിലിന് നിർദ്ദേശങ്ങൾ നൽകുന്ന ഫോട്ടോകളിൽ അഭിനേതാക്കളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ശ്യാം സലാഷ് എന്നിവരേയും കാണാം.

 

ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമയാണിതെന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്ന ഈ പരീക്ഷണ ചിത്രത്തിൽ പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ജോജി ടോമി, ശ്യാം സലാഷ്, ശാലിനി ബേബി, സാനിയ പൗലോസ്, രാജൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

From around the web

Special News
Trending Videos