നയൻതാര ചിത്രം നെത്രികാനിലെ പുതിയ പാട്ട് വൈറൽ

 

നയൻതാര ചിത്രം നെത്രികാനിലെ പുതിയ പാട്ട് വൈറൽ

 
ff
 

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര മുഖ്യ വേഷത്തിലെത്തുന്ന നെത്രികാൻ എന്ന സിനിമയിലെ പുതിയ ഗാനം വൈറലാകുന്നു.‌ ഈ മഹാമാരി കാലത്ത് പ്രതീക്ഷയുടെ കിരണങ്ങൾ മനസിൽ നിറയ്ക്കുന്ന ഗാനം എഴുതിയിരിക്കുന്നത് കാർത്തിക് നെത ആണ്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇതിനകം തന്നെ ട്വിറ്ററിൽ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് 'ഇധുവും കടന്തു പോഗും' ഗാനത്തിന് ലഭിക്കുന്നത്. അവൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിലിന്ദ് റാവു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് വിഘ്‌നേഷ് ശിവന്റെ റൌഡി പിക്ചേഴ്സാണ്. അജ്മൽ അമീർ, സരൺ, ഇന്ദുജ, മണികന്ദൻ എന്നിവരും നെത്രികാനിലുണ്ട്. അതേസമയം, കോവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാകുമെന്നാണ് സൂചന.

From around the web

Special News
Trending Videos