പുതിയ സിനിമാ നിയമ കരടിനെതിരെ മുരളി ഗോപി
Mon, 21 Jun 2021

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം സെ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ് ടാഗും പങ്കുവെച്ചു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ സിനിമ നിയമങ്ങളിൽ മാറ്റം വരുത്തുവാൻ തീരുമാനിച്ചുകൊണ്ട് കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് അറിയിച്ചത്. ഈ നിയമപ്രകാരം ചട്ട വിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയാൽ സെൻസർബോർഡ് അനുമതി ലഭിച്ചതെങ്കിൽ കൂടെ പ്രദർശനാനുമതി റദ്ദാക്കാന്‍ സർക്കാരിന് സാധിക്കും.
From around the web
Special News
Trending Videos