ഞാൻ പൂർണമായും ആരോഗ്യവാനാണ്, മരണപ്പെട്ടു എന്ന വാർത്തകൾ തള്ളി മുകേഷ് ഖന്ന

 

ഞാൻ പൂർണമായും ആരോഗ്യവാനാണ്, മരണപ്പെട്ടു എന്ന വാർത്തകൾ തള്ളി മുകേഷ് ഖന്ന

 
ഞാൻ പൂർണമായും ആരോഗ്യവാനാണ്, മരണപ്പെട്ടു എന്ന വാർത്തകൾ തള്ളി മുകേഷ് ഖന്ന
 

ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് രാജ്യം മുഴുവൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടൻ മുകേഷ് ഖന്ന മരണപ്പെട്ടു എന്ന വ്യാജവാർത്ത പ്രചരിക്കുന്നു. പിന്നാലെ താൻ ജീവനോടെയുണ്ടെന്നും പൂർണമായും ആരോഗ്യവാനാണെന്നും കേൾക്കുന്നതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം സോഷ്യൽ മാഡിയയിലൂടെ പ്രതികരിച്ചു.

“പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം. ഞാൻ പൂർണമായും ആരോഗ്യവാനാണ്. നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് അറിയിക്കുന്നത്. എനിക്ക് കൊവിഡ് ബാധിച്ചിട്ടുമില്ല, ആശുപത്രിയിൽ അഡ്മിറ്റായിട്ടുമില്ല.”- മുകേഷ് ഖന്ന പറയുന്നു. മരണവിവരം അറിഞ്ഞ് ഫോണിലും മറ്റും ബന്ധപ്പെട്ട് കാര്യം അറിയാൻ ശ്രമിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പറഞ്ഞു.

From around the web

Special News
Trending Videos