ബറോസിന്റെ റീഷൂട്ട് ഈ മാസം 15 മുതൽ ആരംഭിക്കുമെന്ന് മോഹൻലാൽ

ബറോസിന്റെ റീഷൂട്ട് ഈ മാസം 15 മുതൽ ആരംഭിക്കുമെന്ന് മോഹൻലാൽ

 
66

ബറോസിന്റെ റീഷൂട്ട് ഈ മാസം 15 മുതൽ ആരംഭിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ട് ചെയ്‌ത ഭാഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യാൻ പോവുകയാണ് അദ്ദേഹം. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വലുതായതിനാൽ ആണ് വീണ്ടും റീഷൂട്ട് ചെയ്യുന്നത്.

ബറോസിന്റെ ചിത്രീകരണം തുടങ്ങിയത് മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് . പിന്നീട് അത് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തു. പിന്നീട് കോവിഡ് എത്തി ചിത്രീകരണം മുടങ്ങി. ഇപ്പോൾ പ്രധാന കഥാപാത്രമായി കുട്ടി വളർന്നതിനാൽ ചിത്രീകരിച്ച ഭാഗങ്ങൾ എല്ലാം വീണ്ടും ഷൂട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ്. . മരക്കാറിനേക്കാൾ വലിയ ചിത്രമായിരിക്കും ബറോസെന്നും ലാലേട്ടൻ വെളിപ്പെടുത്തി. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ്.

From around the web

Special News
Trending Videos