സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
Fri, 6 Aug 2021

സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന മനോഹരചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
‘ഇന്ന് എന്റെ സഹോദരൻ സിനിമ ഇൻഡസ്ട്രിയിൽ മഹത്തായ അൻപത് വർഷങ്ങൾ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളിൽ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനായി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളിൽ ഒന്നിക്കണം. ആശംസകൾ ഇച്ചാക്ക.’–മോഹൻലാൽ എഴുതി. ആശംസയ്ക്ക് നന്ദിയായി ‘താങ്ക് യൂ ഡിയർ ലാൽ’ എന്ന് മമ്മൂട്ടിയും കുറിച്ചു.
From around the web
Special News
Trending Videos