മിഷൻ സിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിഷൻ സിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഈ മാസം 25 മുതൽ തീയറ്റർ തുറക്കാമെന്ന് അറിയിച്ചതോടെയാണ് സിനിമ തീയറ്ററിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ ഒരുങ്ങുന്നത്. സിനിമ ഒക്ടോബർ 29ന് തീയേറ്ററുകളിൽ എത്തും. വിനോദ് ഗുരുവായൂര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും.
അപ്പാനി ശരത്, കൈലാഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ സാഹസികമായ ആക്‌ഷന്‍ രംഗങ്ങള്‍ നിറഞ്ഞതായിരുന്നു. .ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലര്‍ കഥയാണ് ചിത്രം പറയുന്നത്.
മീനാക്ഷി ദിനേശ് ആണ് നായിക. പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ െചറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. കൈലാഷ് ആദ്യമായി കമാന്‍ഡോ വേഷത്തിലെത്തുന്നു. മേജര്‍ രവിയാണ് ചിത്രത്തിലെ മറ്റൊരു താരം. മുല്ലാ ഷാജി നിര്‍മിക്കുന്ന ചിത്രത്തിന് സുശാന്ത് ശ്രീനി ക്യാമറ ചെയ്യുന്നു. സംഗീതം ഹണി-പാര്‍ഥസാരഥി. പശ്ചാത്തല സംഗീതം എബി ടോം സിറിയക്. ഗാനരചന സുനില്‍ ജി. ചേറുകടവ്. എഡിറ്റിങ് റിയാസ് കെ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി.