ച​ല​ച്ചി​ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ച​ല​ച്ചി​ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

 
28

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ക​ഴി​ഞ്ഞ ത​വ​ണ കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ല് മേ​ഖ​ല​ക​ളാ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ മേ​ള ന​ട​ത്ത​ണം എ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

കൊവിഡ് കാലത്ത് സാധാരണസാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി സംവിധാനം കൊണ്ടു വരാന്‍ തീരുമാനിച്ചത്. സിനിമകള്‍ തീയേറ്ററുകളില്‍ തന്നെ വരണമെന്നാണ് സര്‍ക്കാരിന്റെ താൽപര്യം. താത്കാലികമായ ആശ്വാസം കലാകാരന്‍മാര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമാ കമ്മീഷന്‍ ശിപാര്‍ശകള്‍ പരിഗണിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു പോ​ലെ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

From around the web

Special News
Trending Videos