മരക്കാർ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദർശനത്തിനെത്തും

 

മരക്കാർ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദർശനത്തിനെത്തും

 
ുപരബപതരഗ
 

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദർശനത്തിനെത്തും. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ചിത്രം എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദർശത്തിന് എത്തുന്നത്.

നിലവിൽ ഓണം റിലീസായി ഓഗസ്റ്റ് 12ന് ചിത്രമെത്തിക്കാൻ ആണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 600ൽ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും.

From around the web

Special News
Trending Videos