മരക്കാർ ഓണത്തിന് തിയേറ്ററിലെത്തും, റിലീസ് തീയതി പ്രഖ്യാപിച്ചു

 

മരക്കാർ ഓണത്തിന് തിയേറ്ററിലെത്തും, റിലീസ് തീയതി പ്രഖ്യാപിച്ചു

 
ddfd
 

മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' തിയേറ്റർ റിലീസിന് തയാറെടുക്കുന്നു. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന വിവരം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘’സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി "മരക്കാർ അറബിക്കടലിന്റെ സിംഹം" നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന  വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു..’’- മൊഹൻലാൽ കുറിച്ചു.

ആശിർവാദ് സിനിമാസിന്റെ പേരിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. 100 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണിത്. തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാർ. ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക.

From around the web

Special News
Trending Videos