ക്ലബ് ഹൗസിൽ മഞ്ജു വാര്യർക്കും വ്യാജൻ
Thu, 10 Jun 2021

കുറച്ച് ദിവസങ്ങളായി മലയാളികള്‍ ഏറെ ചർച്ച ചെയ്യപ്പെടുന്ന ക്ലബ്ല് ഹൗസ് മൊബൈൽ ആപ്പിൽ മഞ്ജു വാര്യർക്കും വ്യാജനെത്തി. ഇപ്പോൾ തന്റെ പേരിലുള്ള വ്യാജന്മാർക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ഫേക്ക് അലേർട്ട്’ എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ തന്‍റെ പേരിലുള്ള ക്ലബ് ഹൗസ് അക്കൗണ്ടിന്‍റെ സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
‘ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്. ഇത് ഒട്ടും കൂൾ ആയ കാര്യമല്ല’, എന്ന് കുറിച്ചുകൊണ്ടാണ് തന്റെ വ്യാജ അക്കൗണ്ടിനെതിരെ ദുൽഖർ സൽമാൻ രംഗത്ത് വന്നത്. ഐഒഎസിൽ മാത്രം ലഭ്യമായിരുന്ന ക്ലബ്ഹൗസ് പ്ലാറ്റ്‌ഫോം ഈ വർഷം മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമായി തുടങ്ങിയതോടെ വളരെ പെട്ടെന്നാണ് സ്വീകാര്യമായത്.
From around the web
Special News
Trending Videos