‘ആണും പെണ്ണും’ ആമസോണ്‍ പ്രൈമില്‍, ജൂണ്‍ 30 മുതൽ

 

‘ആണും പെണ്ണും’ ആമസോണ്‍ പ്രൈമില്‍, ജൂണ്‍ 30 മുതൽ

 
രപഹഗതഗദടയ
 

മലയാളം ആന്തോളജിയായ ആണും പെണ്ണും ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30ന് സ്ട്രീമിങ്ങ് ആരംഭിക്കും. പ്രണയം, കാമം, ചതി എന്നീ മൂന്ന് കാര്യങ്ങളെ ആസ്പദമാക്കിയാണ് കഥകള്‍ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം ചെയ്യുന്ന മൂന്നു ചിത്രങ്ങൾ ഉൾപ്പെട്ടതാണ് ‘ആണും പെണ്ണും’.

മൂന്ന് സ്ത്രീകള്‍, മൂന്ന് കഥകള്‍, മൂന്ന് കാലഘട്ടങ്ങള്‍, മൂന്ന് വികാരങ്ങള്‍ എന്നിവയാണ് ആണ്ണും പെണ്ണും എന്ന ചിത്രം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റ ടെലിവിഷന്‍ പ്രീമിയര്‍ നടന്നത്. ഉണ്ണി ആര്‍, വേണു, സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു.

From around the web

Special News
Trending Videos