മലയാള ചിത്രം എസ്‌കേപ്പ്: ആദ്യ പോസ്റ്റർ പുറത്തിറങ്ങി
Mon, 4 Oct 2021

നവാഗതനായ സർഷിക്ക് റോഷൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ത്രില്ലർ ചിത്രമാണ് എസ്‌കേപ്പ്. ആദ്യ പോസ്റ്റർ പുറത്തിറങ്ങി. മലയാളം ഹിന്ദി തമിഴ് തെലുഗു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് നിർമിക്കുന്നത്.
വീട്ടിൽ മുഖംമൂടി അണിഞ്ഞ് ഒരു രാത്രി അപ്രതീക്ഷിതമായി എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രാമ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു.
From around the web
Special News
Trending Videos