മലയാള ചിത്രം അജഗജാന്തരം ട്രെയ്‌ലർ ഈ മാസം 27ന് റിലീസ് ചെയ്യും

മലയാള ചിത്രം അജഗജാന്തരം ട്രെയ്‌ലർ ഈ മാസം 27ന് റിലീസ് ചെയ്യും

 
47

അജഗജാന്തരം തിയേറ്റര്‍ റിലീസിനെത്തുന്നു.സിനിമയുടെ ട്രെയ്‌ലർ ഈ മാസം 27ന് റിലീസ് ചെയ്യും. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം  ക്രിസ്തുമസ് റിലീസ് ആയി  ഡിസംബർ 23ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ആന്റണി വര്‍ഗീസിനു പുറമെ അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവേല്‍ ജോസഫും അജിത് തലപ്പിള്ളിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, സാബുമോന്‍, സുധി കോപ്പ, ലുക്ക് മാന്‍, ജാഫര്‍ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശര്‍മ്മ, ടിറ്റോ വില്‍സണ്‍, വിജ്‌ലീഷ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജിന്റോ ജോര്‍ജ് ഛായാഗ്രാഹകന്‍ ആകുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റര്‍.

From around the web

Special News
Trending Videos