ലണ്ടനിലെ ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിൽ 'നേച്ചർ ഡോക്യുമെന്ററി' പുരസ്‌കാരം നേടി മലയാള ചിത്രം

ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ്' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച 'നേച്ചർ ഡോക്യുമെന്ററി' പുരസ്‌കാരം നേടി മലയാള ചിത്രം 'ബ്ലാക്ക് സാൻഡ്'. ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ചിത്രമാണ് 'ബ്ലാക്ക് സാൻഡ്'. കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് എന്ന പ്രദേശം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് 'ബ്ളാക്ക് സാൻഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം.
ഇന്ത്യയിലെ മുഖ്യധാരാ ചലച്ചിത്ര മേളകളായ കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലെ മികച്ച ഡോക്യുമെന്ററി, ഓസ്കാറിലെ മികച്ച ഡോക്യുമെന്ററിക്കുള്ള മത്സര പട്ടികയിൽ സ്ഥാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടി. അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്റി നിർമ്മിച്ചിരിക്കുന്നത്. ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ചെക്ക് റിപ്ലബ്ലിക്ക് എന്നിവയിൽ നിന്നടക്കം പതിനൊന്ന് അംഗീകാരങ്ങളും ചിത്രം നേടി.