പ്രമുഖ നടൻ നസീറുദ്ദീൻ ഷാ ആശുപത്രി വിട്ടു

പ്രമുഖ നടൻ നസീറുദ്ദീൻ ഷാ ആശുപത്രി വിട്ടു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . നസീറുദ്ദിൻ ഷാ ആശുപത്രി വിട്ട കാര്യം മകൻ വിവാൻ ഷായാണ് അറിയിച്ചത്.
നസീറുദ്ദീൻ ഷായുടെ വീട്ടില്‍ നിന്നുള്ള ഫോട്ടോയാണ് വിവാൻ ഷാ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് നസീറുദ്ദിൻ ഷായ്‍ക്ക് ആശംസകള്‍ നേരുന്നത്. ആരോഗ്യവനായിരിക്കട്ടെയെന്ന് എല്ലാവരും ആശംസിക്കുന്നു. മക്‍ബൂല്‍, ജാനെ ഭി ദു യാരോ, മസൂം, നിശാന്ത് തുടങ്ങിയവയാണ് നസീറുദ്ദിൻ ഷായുടെ പ്രധാന സിനിമകള്‍.
ശ്വാസകോശത്തിൽ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസീറുദ്ദീൻ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ രത്‌ന പതക് പറഞ്ഞിരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്‌ന പതക് അറിയിച്ചിരുന്നു.