കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രം ഒറ്റിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒരുമിക്കുന്ന സിനിമ ഒറ്റിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും എത്രയും പെട്ടന്ന് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ കഴിയട്ടെ എന്നും കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് കുറിച്ചു. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.