ലാലേട്ടന്‍ തന്ന ഈ 27 സെക്കന്റ് ഇനി മുന്നോട്ട് പോവാനുള്ള ഗുരുത്വമാണ്- കൃഷ്ണ ശങ്കര്‍

ലാലേട്ടന്‍ തന്ന ഈ 27 സെക്കന്റ് ഇനി മുന്നോട്ട് പോവാനുള്ള ഗുരുത്വമാണ്- കൃഷ്ണ ശങ്കര്‍

 

 
കഗതഗദചദജട
 

മലയാളത്തിലെ യുവ താരമായ കൃഷ്ണ ശങ്കറിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസ അറിയിക്കാനായി തന്നെ മോഹന്‍ലാല്‍ വിളിച്ചതിന്റെ സന്ദോഷം ഫേസ്ബുക്കില്‍ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണ ശങ്കര്‍. ലാലേട്ടന്‍ തന്ന ഈ 27 സെക്കന്റ് ഇനി മുന്നോട്ട് പോവാനുള്ള പ്രാര്‍ത്ഥനയും അനുഗ്രഹവും ഗുരുത്വവുമായി ഞാന്‍ കാണുന്നു എന്ന് കൃഷ്ണ ശങ്കര്‍ കുറിച്ചു.

കൃഷ്ണ ശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്......

ഇന്നലെ എന്റെ പിറന്നാളിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഒരു നടന്‍ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയില്‍ എത്തിച്ചത്. ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതല്‍ എന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ മുഖമാണ്.അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് എനിക്ക് വേണ്ടി തന്ന ഈ 27 സെക്കന്‍ഡുകള്‍ ഇനിയുള്ള യാത്രയില്‍ എനിക്ക് മുന്നോട്ട് പോവാനുള്ള പ്രാര്‍ത്ഥനയും അനുഗ്രഹവും ഗുരുത്വവുമായി ഞാന്‍ കാണുന്നു.

From around the web

Special News
Trending Videos