കാതുവാക്കുള രണ്ടു കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
Mon, 15 Nov 2021

വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒരുമിക്കുന്ന 'കാതുവാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍.റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചിത്രം ഒ ടി ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് സൂചനകള്‍.
From around the web
Special News
Trending Videos