വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു

 വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു

 
actor
 


വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു.തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.  ഇന്ന് രാവിലെ  ആയിരുന്നു അന്ത്യം.


ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവിനെയാണ് ഇന്ന് സിനിമാലോകത്തിന് നഷ്ടമായത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിന്റെ സുഹൃത്  നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ലോക്ഡൗണിനിടെ മരുന്നുവാങ്ങാനായി പോകുന്നതിനിനിടെ ആയിരുന്നു അപകടം. 

From around the web

Special News
Trending Videos