'വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...! എത്തി

'വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...! എത്തി

 
48

തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന 'വെടിക്കെട്ട്' എന്ന ചിത്രത്തിന്റെ 'ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...!' (Casting Call Announcement Video) എത്തി... ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'വെടിക്കെട്ട്'.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നില്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ബാദുഷ സിനിമാസും പേന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. 

'കേരളത്തില്‍ ആദ്യ വാക്‌സിന്‍ എടുത്ത തെറിച്ചു നില്‍ക്കുന്ന പാപ്പന്മാര്‍ അമ്മാമ്മമാര്‍ (60 വയസ് കഴിഞ്ഞവര്‍ അയിനാണ്) കണ്ടാല്‍ പേടിതോന്നുന്ന ഏണി, അറുക, ഡാര്‍ക്ക് ലുക്കുള്ള ഡാവുകള്‍ (ഇനി കണ്ടിട്ട് പേടി തോന്നാത്തവരും പൊന്നോ) ടിക് ടോക് നിരോധിച്ചതിനു ശേഷം വീല്‍സ് വീഡിയോകള്‍ ഇട്ട് വെറുപ്പിക്കുന്ന ചങ്കത്തികള്‍ (കലിപ്പിന്റെ കാന്താരികള്‍ ആണെങ്കില്‍ കലക്കും) 

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്നു ഉഴപ്പുന്ന പുള്ളങ്ങള്‍ (10 വയസ്സിനു താഴെ)  തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മദ്ധ്യവസ്‌കരും (40 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍)  ഏതു കളറും സ്വീകരിക്കും.' ഇതാണ് 'ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല...!' (കാസ്റ്റിംഗ് കോള്‍ വീഡിയോയിലെ ) ഉള്ളടക്കം.

വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

From around the web

Special News
Trending Videos