റഷ്യൻ ചലച്ചിത്ര മേളയിൽ ജയരാജിന്റെ 'ഹാസ്യ'ത്തിന് പുരസ്കാരം

 

റഷ്യൻ ചലച്ചിത്ര മേളയിൽ ജയരാജിന്റെ 'ഹാസ്യ'ത്തിന് പുരസ്കാരം

 
jghhlkkjl
 

റഷ്യയിൽ നടന്ന ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ ജയരാജ് സംവിധാനവും തിരക്കഥയും ഒരുക്കിയ 'ഹാസ്യം'ത്തിന് പുരസ്കാരം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ചിത്രം നേടിയത്. ജയരാജിന്റെ നവരസ സീരീസിലെ ഒന്നായ 'ഹാസ്യം'ത്തിൽ ഹരിശ്രീ അശോകനാണ് നായകനായെത്തുന്നത്.

'ഹാസ്യം നിർമ്മിച്ചിരിക്കുന്നത് ജഹാംഗീർ ഷംസിയാണ്. ഹരിശ്രീ അശോകൻ 'ജപ്പാൻ' എന്ന് വിളിപ്പേരുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ പേര് ഹാസ്യം എന്നാണെങ്കിലും 'ബ്ലാക്ക് കോമഡി' വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. 2000 മുതലാണ് ജയരാജിന്റെ നവരസ സീരീസ് ആരംഭിക്കുന്നത്. ഇതിലെ എട്ടാമത്തെ ചിത്രമാണ് 'ഹാസ്യം'.

From around the web

Special News
Trending Videos